- 8,10,12 ഈ സംഖ്യകൾ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ?
- 8,9,16 ഈ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 1 വരുന്ന ഏറ്റവും ചെറിയ സംഖ്യ?
- 4,5,6 ഈ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം യഥാക്രമം 3,4,5 വരുന്ന ഏറ്റവും ചെറിയ സംഖ്യ?
- മുന്നു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3:5 ആണ്. ഈ സംഖ്യകളുടെ HCF 16 എങ്കിൽ സംഖ്യകൾ ഏതെല്ലാം?
- 2 സംഖ്യകളുടെ HCF 8, അവയുടെ LCM 120 ഇവയിൽ ഒരു സംഖ്യ 24 എങ്കിൽ രണ്ടാമത്തെ സംഖ്യ?
- മുന്നു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3:4 ആണ്. ഈ സംഖ്യകളുടെ HCF 15 എങ്കിൽ സംഖ്യകളുടെ LCM എത്ര ?
- മുന്നു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3:4 ആണ്. ഈ സംഖ്യകളുടെ LCM 360 എങ്കിൽ സംഖ്യകളുടെ HCF എത്ര ?
- മുന്ന് ബെല്ലുകൾ യഥാക്രമം 12 sec ,18 sec ,20 sec ഇടവേളകളിൽ കേൾക്കുന്നു .ഈ മുന്ന് ബെല്ലുകളും ഒരുമിച്ച് 7.35 am ന് കേട്ടാൽ ഇവ ഒരുമിച്ചു കേൾക്കുന്ന സമയം?
ഉത്തരങ്ങൾ
- LCM ആയിരിക്കും ഉത്തരം, 120
- തുല്യ ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ = LCM + പൊതു ശിഷ്ടം , 145
- സംഖ്യകളും അവയുടെ ശിഷ്ടങ്ങളും തമ്മിൽ തുല്യ വ്യത്യാസം ആയിരിക്കും. ഈ പൊതുവത്യാസം LCM നിന്ന് കുറച്ചാൽ മതി, 60-1=59
- സംഖ്യകളെ അവയുടെ HCF കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന വിലകളാണ് അംശബന്ധം, സംഖ്യകൾ കിട്ടാൻ അംശബന്ധത്തെ HCF കൊണ്ട് ഗുണിച്ചാൽ മതി , 2*16=32,3*16=48,5*16 = 80
- LCM * HCF =1st Number * 2nd Number , 120*8/ 4 = 40
- 180
- 2x,3x,4x എന്നിവയുടെ LCM 12x, 12x=360, x =360/ 12 = 30
- 12 sec ,18 sec ,20 sec എന്നിവയുടെ LCM 180 , 180 sec = 3 മിനിട്ട് , 7.38 am
0 Comments for "LCM and HCF"