---------------------------------------------------------------------------
ദിശ അറിയാം
---------------------------------------------------------------------------
ദിശ അറിയാം
---------------------------------------------------------------------------
Image From :- 123RF.com |
- വടക്ക് ( North )
- തെക്ക് ( South )
- കിഴക്ക് ( West )
- പടിഞ്ഞാറ് ( East )
- വടക്കുപടിഞ്ഞാറ് ( North West )
- വടക്കുകിഴക്ക് ( North East )
- തെക്കുപടിഞ്ഞാറ് ( South West )
- തെക്കുകിഴക്ക് ( South East )
ഒരാൾ അയാളുടെ വലതു വശത്തേക്ക് തിരിഞ്ഞ് നാലു ദിശകളിലേക്കും സഞ്ചരിക്കുന്നത് എങ്ങനെയാണെന്ന് നമ്മുക്ക് നോക്കാം ... ഇവിടെ തന്നിരിക്കുന്ന പാമ്പും കോണി നോക്കുക.
1 , 100 , 91, 10 എന്നീ സംഖ്യകൾ വരുന്ന ഭാഗങ്ങൾ നോക്കുക.
(1-ൽ നിന്ന് തുടങ്ങി) വടക്കുഭാഗത്തേക്ക് നടക്കുന്ന ഒരാൾ വലതുഭാഗത്തേക്ക് തിരിയുന്നു, (100-ലെത്തി )വലതുഭാഗത്തേക്ക് തിരിഞ്ഞു നടന്ന അയാൾ വീണ്ടും വലത്തേക്ക് തിരിയുന്നു, (91-ലെത്തി )വീണ്ടും വലത്തേക്ക് തിരിയുന്നു, (10 -ലെത്തി) വീണ്ടും വലത്തേക്ക് തിരിയുന്നു. (1-ൽ തന്നെ തിരികെയെത്തി )
ഒരാൾ അയാളുടെ ഇടത് വശത്തേക്ക് തിരിഞ്ഞ് നാലു ദിശകളിലേക്കും സഞ്ചരിക്കുന്നത് എങ്ങനെയാണെന്ന് നമ്മുക്ക് നോക്കാം ... ഇവിടെ തന്നിരിക്കുന്ന പാമ്പും കോണി നോക്കുക.
1 , 10 , 91, 100 എന്നീ സംഖ്യകൾ വരുന്ന ഭാഗങ്ങൾ നോക്കുക.
(1-ൽ നിന്ന് തുടങ്ങി) വടക്കുഭാഗത്തേക്ക് നടക്കുന്ന ഒരാൾ വലതുഭാഗത്തേക്ക് തിരിയുന്നു, (10-ലെത്തി )വലതുഭാഗത്തേക്ക് തിരിഞ്ഞു നടന്ന അയാൾ വീണ്ടും വലത്തേക്ക് തിരിയുന്നു, (91-ലെത്തി )വീണ്ടും വലത്തേക്ക് തിരിയുന്നു, (100 -ലെത്തി) വീണ്ടും വലത്തേക്ക് തിരിയുന്നു,(1-ൽ തന്നെ തിരികെയെത്തി )
ചോദ്യങ്ങൾ
1. രാമു 25 കി.മീ പടിഞ്ഞാറേക്ക് നടന്ന ശേഷം തിരിഞ്ഞ് 30 കി.മീ നടന്നു. അതിനു ശേഷം ഇടത്തേക്ക് തിരിഞ്ഞ് 10 കി.മീ കുടി നടന്നു. അവസാനം വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 30 കി.മീ കുടി നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും രാമു ഇപ്പോൾ എത്ര കി.മീ അകലെയാണ്?
ചുവപ്പ് ബിന്ദുവിൽ നിന്ന് യാത്ര തുടങ്ങിയ രാമു പച്ച ബിന്ദുവിൽ തന്റെ യാത്ര അവസാനിപ്പിച്ചു . 25+10 = 35
2. കിച്ചു 15 കി.മീ തെക്കോട്ട് നടന്നു. അതിനുശേഷം ഇടത്തേക്ക് തിരിഞ്ഞ് 10 കി.മീ നടന്നു. യാത്രയുടെ അവസാനം വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 15 കി.മീ കുടി നടന്നു.യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും കിച്ചു ഇപ്പോൾ എത്ര കി.മീ അകലെയാണ്?
ഉത്തരം :- 10 കി.മീ
പച്ച ബിന്ദുവിൽ നിന്ന് യാത്ര തുടങ്ങിയ രാമു ചുവപ്പ് ബിന്ദുവിൽ തന്റെ യാത്ര അവസാനിപ്പിച്ചു . കുത്തുകൾ ഇട്ട സ്ഥലത്തെ ദുരം കണ്ടാൽ മതി.
3. ശംഭു കിഴക്കോട്ട് 90 മീ നടന്നു. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 20 മീ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 30 മീ കുടി നടന്നു. യാത്രയുടെ അവസാനം ഒരിക്കൽക്കുടി വലത്തേക്ക് തിരിഞ്ഞ് 100 മീ നടന്നു. ഇപ്പോൾ ശംഭു യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര മീ അകലെയാണ്?
ഉത്തരം :- 100 മീ
പച്ച ബിന്ദുവിൽ നിന്ന് യാത്ര തുടങ്ങിയ രാമു ചുവപ്പ് ബിന്ദുവിൽ തന്റെ യാത്ര അവസാനിപ്പിച്ചു . കുത്തുകൾ ഇട്ട സ്ഥലത്തെ ദുരം കണ്ടാൽ മതി.
മട്ട ത്രികോണത്തിന്റെ കർണത്തിന്റെ നീളം കണ്ടെത്തിയാൽ മതി.
പാദം 2+ ലംബം2 = കർണം 2
പാദം2 = 60 2
ലംബം2 = 80 2
കർണം2 = 60 2+ 80 2= 3600 + 6400 = 10000
കർണം = √10000 = 100
കുടുതൽ ചോദ്യങ്ങൾ
1. മനു 20 മീറ്റർ മുന്നോട്ട് നടന്ന ശേഷം വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ കുടി നടന്നു. വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 10 മീറ്റർ,30 മീറ്റർ (ഇടത്ത്), 30 മീറ്റർ (ഇടത്ത്) എന്നീ രീതികളിൽ നടന്നു. ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര മീറ്റർ അകലെയാണ്?
A] 5 മീറ്റർ
B] 10 മീറ്റർ
C] 15 മീറ്റർ
D] 20 മീറ്റർ
2. സുധീറിന്റെ വീടിന്റെ വാതിൽ കിഴക്ക് ഭാഗത്തേക്കാണ്. വീടിന്റെ പുറകുവശത്തുകുടി അയാൾ 100 മീറ്റർ നേരെ നടന്നു. പിന്നീടു വലത്തേക്ക് തിരിഞ്ഞ് 100 മീറ്റർ വീണ്ടും നടന്നു. യാത്രയുടെ അവസാനം ഇടത്തേക്ക് തിരിഞ്ഞ് 50 മീറ്റർ നടന്നു. എങ്കിൽ യാത്ര ആരംഭിച്ച ദിശയുമായി താരതമ്യം ചെയ്യുമ്പോൾ സുധീർ ഇപ്പോൾ ഏത് ദിശയിലാണ് ?
A] കിഴക്കുപടിഞ്ഞാറ്
B] തെക്കുപടിഞ്ഞാറ്
C] വടക്കുപടിഞ്ഞാറ്
D] വടക്കുകിഴക്ക്
1 Comments for "ദിശ അറിയാം "
GOOD